ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ വരെ ഇല്ലാത്ത നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വനം വകുപ്പിന്റെ ധാർഷ്ട്യത്തിന് കോടതിയിൽ തിരിച്ചടി. ഇടുക്കി ജില്ലയിലെ ‘ദേശീയ പാത 85’, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമല്ലന്നും, ‘National Highway Authority’ യുടെ റോഡ് വികസനം തടസപ്പെടുത്തരുതെന്നും വനം വകുപ്പിനോട് ഹൈക്കോടതി.
പ്രശ്നം പരിഹരിക്കുന്നതിനായി PWD, വനം വകുപ്പ് മുതലായ ഉദ്യോഗസ്ഥരുടെയും ഇടുക്കി എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും യോഗം പലതവണ ഇടുക്കി കളക്ടറേറ്റിൽ ചേർന്നെങ്കിലും വനംവകുപ്പിന്റെ ധാർഷ്ട്യം മൂലമോ, ജനപ്രതിനിധികളുടെയും മറ്റുവകുപ്പുകളുടെയും പിടിപ്പുകേടുകൊണ്ടോ പ്രശ്നപരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ആ ഒരു സാഹചര്യത്തിലാണ് നാഷണൽ ഹൈവേ 85 ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം, റോഡ് വീതികൂട്ടിപ്പണിയുന്നതിന് വനം വകുപ്പ് തടസം നിൽക്കുകയും വർക്ക് അനിശ്ചിതമായി നീളുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജിക്കാർ കിഫ മുഖേനെ ബഹു. ഹൈക്കോടതിയെ സമീപിക്കുന്നതും, നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരം നിയമപ്രകാരം 100 അടി വീതി ഉണ്ടെന്നുള്ള തെളിവുകൾ ഹാജരാക്കുകയും ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരമുള്ള 100 അടി വീതി അളന്ന് തിരിക്കണമെന്നും, വനം വകുപ്പിന് അതിന്മേൽ യാതൊരു അവകാശവുമില്ലന്നും, National Highway Authority ക്ക് തടസമില്ലാതെ നിർമ്മാണം നടത്തുന്നതിനുള്ള നിർദ്ദേശം കൊടുക്കണമെന്നുമാണ് കോടതിയിൽ ഹർജിക്കാർ ആവശ്യപ്പെട്ടത്.
ഈ ഒരു ആവശ്യമാണ് ബഹു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ ദുരിതം പരിഹരിക്കാൻ കിഫക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്.
നേര്യമംഗലം – വാളറ റോഡ് കേസിൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തവർ.
1. കിരൺ സിജു, മറ്റത്തിൽ വീട്, ചേലാട് വഴി, കുട്ടമ്പുഴ ( നിർമ്മല കോളേജ്, ഡിഗ്രി വിദ്യാർത്ഥിനി & D / o സിജുമോൻ ഫ്രാൻസിസ്).
2. സിജുമോൻ ഫ്രാൻസിസ്, കിഫ, എറണാകുളം ജില്ലാ പ്രസിഡൻറ്.
3. ബബിൻ ജെയിംസ്, കിഫ, ഇടുക്കി ജില്ലാ പ്രസിഡൻറ്റ്.
4. മീരാൻ വാളറ, (പാതയോരത്ത് ഉപജീവനത്തിനായി കരിക്ക് വിറ്റതിന് വനംവകുപ്പ് അന്യായമായി റിമാൻഡ് ചെയ്ത വ്യക്തിയാണ് മീരാൻ. അദ്ദേഹം കരിക്ക് എത്തിക്കാൻ രണ്ട് ആപ്പേ ഓട്ടോയും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആ കേസ് ഇപ്പോൾ അടിമാലി കോടതിയിൽ നടക്കുന്നു).
കിഫക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഡ്വ: ബിജോ ഫ്രാൻസിസ് ഹാജരായി.
Leave a Reply
Want to join the discussion?Feel free to contribute!